KERALA
ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം




ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മരണം.
അപകടത്തിൽ ഇരുപതിലേറെ പേർക്ക്പരിക്കേറ്റു.
ഷൊർണൂരിനടുത്ത് കൂനത്തറയിലാണ് അപകടം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം.
ഷൊർണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഒരു ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
പ്രദേശത്ത് മഴയുണ്ടായിരുന്നു.
നിയന്ത്രണം വിട്ട ബസ് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.



