KERALA
ദീർഘ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം ജീവിത വിജയത്തിൻ്റെ അടിസ്ഥാനം: ഡോ.അലക്സാണ്ടർ ജേക്കബ്ബ്




കോലഞ്ചേരി: ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം ജീവിത വിജയത്തിൻ്റെ അടിസ്ഥാനമാണെന്ന് മുൻ ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ്ബ് ഐപിഎസ് പറഞ്ഞു. കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ഭാവിയിൽ എന്താകണം എന്ന ബോധ്യമുണ്ടാകണം.കൃത്യമായ ആസൂത്രണവും കഠിന പ്രയത്നവും ലക്ഷ്യബോധവും ഏതൊരു വിദ്യാർത്ഥിയേയും ഉന്നതങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്‌കൂളിൽ പഠനോത്സവവും സ്നേഹസംവാദവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം സുധീഷ് മിന്നി, പിടിഎ പ്രസിഡൻ്റ് എം.ടി. ജോയി, പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ.ജോർജ് എന്നിവർ പ്രസംഗിച്ചു.

