KERALA
വി ആർ അശോകനെ അനുസ്മരിച്ച് വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരും




വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി .ആർ അശോകൻ്റെ ഒന്നാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആചരിച്ചു .
സരസമായ നേതൃപാടവം അദ്ദേഹത്തെ മറ്റ് പൊതുപ്രവർത്തകരിൽ നിന്നും വത്യസ്തനാക്കിയിരുന്നതായി യോഗം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡൻ്റ് അനു അച്ചു നിർവ്വഹിച്ചു.
ബ്ലോക്ക് മെംബർ ഷൈജ റെജി അദ്ധ്യക്ഷത വഹിച്ചു .പൂതൃക്ക പഞ്ചായത്ത് പ്രിസിഡൻ്റ് ടി.പി. വർഗീസ് ,ബ്ലോക്ക് മെംബർമാരായ ബേബി വർഗീസ് ,ഓമന നന്ദകുമാർ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു



