NATIONAL
21,720 കോടി രൂപ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്


ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിശ്വാസത്തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ 2.65 ബില്യണ്‍ ഡോളര്‍ (ഏകദേശം 21,720 കോടി രൂപ) കടം തിരിച്ചടച്ച് അദാനി ഗ്രൂപ്.
അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ ഓഹരി പണയംവെച്ച് വായ്പയെടുത്ത 2.17 ബില്യണ്‍ ഡോളര്‍ (ഏകദേശം 17,622 കോടി രൂപ) തിരിച്ചടച്ചു.
അംബുജ സിമന്റ് ഏറ്റെടുക്കാന്‍ വാങ്ങിയ 500 മില്യണ്‍ ഡോളറും (ഏകദേശം 4098 കോടി രൂപ) കമ്ബനി തിരിച്ചടച്ചു. അടച്ച തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതി.