ഡോ:വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രധിഷേധവും ആതുര സേവകർക്ക് ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു




കോലഞ്ചേരി: കേരള ജേർണലിസ്റ്റ് യൂണിയനും കോലഞ്ചേരി പ്രസ് ക്ലബും സംയുക്തമായി ഡോ: വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രധിഷേധം അറിയിക്കുകയും കേരളത്തിലെ ആതുര സേവകർക്ക് ഐക്യദാർഢ്യം അർപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 5 ന് കോലഞ്ചേരി ജംഗ്ഷനിൽ നടന്ന ഐക്യദാർഢ്യ സദസ്സ് കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവിയും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഡോ:ജി.ശ്രീകുമാർ ദീപം തെളിയിച്ച് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മദ്യനിരോധന സമിതിയുടെ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ ടി.എം. വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.


കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ട്രഷറർ സജോ സക്കറിയ ആൻഡ്രൂസ്, കോലഞ്ചേരി പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് എബ്രഹാം, പ്രസ് ക്ലബ് ട്രഷറർ എം.വി.ശശിധരൻ, സ്പെഷ്യൽ എജ്യൂക്കേറ്റർ പി.കെ.ചന്ദ്രിക, മാധ്യമ പ്രവർത്തകരായ സജി പുന്നയ്ക്കൽ, എം.പി.വർഗീസ് കുട്ടി, ഹനീഫ കുഴിപ്പള്ളി, കെ.എം.സജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

