KERALA
ചിക്കുവിന്റെ തോഴനാണ് താരം…




രണ്ട് വർഷമായി തളർന്ന് കിടക്കുന്ന പൂച്ചയെ സ്വന്തം മക്കളെ പോലെ പരിചരിക്കുകയാണ് കാലടി ചെങ്ങൽ സ്വദേശി അനീഷ്. ചിക്കു എന്ന പൂച്ചയാണ് തളർന്ന് കിടക്കുന്നത്. നാടൻ ഇനത്തിൽ പെട്ട പൂച്ചയാണ് ചിക്കു. വീട്ടിൽ വളർത്തിയിരുന്ന ഒരു പൂച്ചയിൽഉണ്ടായതാണ് ചിക്കു.


ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ അസുഖത്തെ തുടർന്ന് മൃഗാശുപത്രിയിൽ ഇഞ്ചക്ഷൻ എടുത്തതാണ്. അതിന് ശേഷമാണ് ചിക്കു തളർന്ന് പോയത്. തളർന്നപ്പോർ ചിക്കുവിനെ ഉപേക്ഷിക്കാൻ അനീഷ് തെയ്യാറായില്ല. പൂച്ചയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അനീഷാണ്. രാവിലെ തന്നെ കുളിപ്പിക്കും, തുടർന്ന് ഭക്ഷണം നൽകും. അനീഷ് ജോലിക്ക് പോകുമ്പോൾ വീട്ടുകാരാണ് ചിക്കുവിനെ പരിചരിക്കുന്നത്. പൂച്ചകളെ വലിയ ഇഷ്ടമാണ് അനീഷിന്. ചിക്കുവിനെ കൂടാതെ ആറ് പൂച്ചകൾ അനീഷിന്റെ വീട്ടിലുണ്ട്. ഒരു അരി മില്ലിലെ ഡൈവറാണ് അനീഷ്.