വെണ്ണിക്കുളം സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്. ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു




കോലഞ്ചേരി:വെണ്ണിക്കുളം സെന്റ് ജോർജ്ജസ് എച്ച്.എസ്.എസ്. ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സമ്മർ വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. പി.ടി.എ. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജീ പീറ്റർ , മനു എം.എൻ., എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സീനിയർ അസിസ്റ്റൻഡ് ബെൻസൺ വർഗീസ് സ്വാഗതവും ഇംഗ്ലീഷ് അധ്യാപകൻ അനിൽകുമാർ എം.കെ. നന്ദിയും പറഞ്ഞു.
4 ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിൽ സംഘ പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ ഇൻഡോർസെഷനുകൾ, റോൾ പ്ലേ, പരേഡ്, യോഗ, സോഷ്യൽ പ്രൊജക്റ്റുകൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 4 ദിവസത്തെ ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബിനു കുര്യാക്കോസ്, ഡാലിയ ജി. എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

