മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണ്ണമി മെയ് അഞ്ചിന്


കുമളി : മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണ്ണമി മെയ് അഞ്ചിന് നടക്കും
ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം കടുവാ സംരക്ഷണ സങ്കേതമായതിനാൽ സുരക്ഷിത പരിസ്ഥിതി സൗഹൃദ മാനദന്ധങ്ങള് കര്ശനമായി പാലിച്ചാണ് ഉത്സവം നടക്കുന്നത്.
ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി, തേനി ജില്ലാ ഭരണങ്ങളുടെ നേതൃത്വത്തില്‍ തേക്കടി ബാംബൂ ഗ്രോവില്‍ സംയുക്തയോഗം ചേര്‍ന്നു. ഉത്സവത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്കായി വിവിധ വകുപ്പുകള് ഏര്പ്പെടുത്തുന്ന സജ്ജീകരണങ്ങള് കലക്ടര് ഷീബ ജോര്ജിന്റേയും തേനി കലക്ടര് ആര്‍ വി ഷാജീവനയുടെയും നേതൃത്വത്തില് വിലയിരുത്തി. ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് തലവന്മാര്‍ യോഗത്തില് പങ്കെടുത്തു.
പരിസ്ഥിതി സൗഹൃദമായി തീര്‍ഥാടകരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും മുന്തൂക്കം നല്കിയാണ് ദര്‍ശനസൗകര്യം ഒരുക്കുന്നത്. ബുദ്ധിമുട്ടില്ലാതെ ഭക്തര്ക്ക് ക്ഷേത്രദര്ശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതര് അറിയിച്ചു. മെയ് അഞ്ചിന് പുലര്‍ച്ചെ നാലു മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാരെയും സഹകര്‍മ്മിയെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്കു പോകാന് അനുവദിക്കും.
അഞ്ചിന് അനുമതിയുള്ള ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറുപേരില് കൂടുതല് ഉണ്ടാകാന് പാടില്ല. ട്രാക്ടറുകളില് 18 വയസില് താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. രാവിലെ ആറ് മുതല് ഒന്നാം ഗേറ്റീലൂടെ തീര്‍ഥാടകരെ കയറ്റിവിടും. പകല്‍ 2.30ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന് അനുവദിക്കില്ല. അതിനു മുമ്ബ്പൂജാരി ഉള്പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. തീര്‍ഥാടകരില്‍നിന്നും ഒരുവിധ തുകയും ഈടാക്കാന്‍ അനുവദിക്കില്ല.
പ്ലാസ്റ്റിക് ബോട്ടിലുകള്‍ അനുവദിക്കില്ല


പ്ലാസ്റ്റിക് ബോട്ടിലുകളില് വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റര് ക്യാന് ഉപയോഗിക്കാം. 13 പോയിന്റുകളില് കുടിവെള്ളം ഒരുക്കും. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന് ജല വിഭവ വകുപ്പിന് നിര്ദ്ദേശം നല്കി. മദ്യം മറ്റ് ലഹരിപദാര്ഥങ്ങള് ഉപയോഗിക്കാന് പാടില്ല. എക്സൈസ് ഉദ്യോഗസ്ഥര് ഇത് ഉറപ്പ് വരുത്തും. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടോയ്ലറ്റ് സൗകര്യം സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ – സൂചന ബോര്ഡുകള് സ്ഥാപിക്കും.
മലയാളത്തിലും തമിഴിലും അനൗണ്സ്മെന്റ് നടത്തും. താല്ക്കാലിക ടോയ്ലറ്റുകള് ഒരുക്കും. അഗ്നിരക്ഷാ സേനയുടെ സേവനം ഉണ്ടായിരിക്കും. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും അഗ്നിരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രപാതയില് ആംപ്ലിഫയര്, ലൗഡ് സ്പീക്കര് തുടങ്ങിയവ ഉപയോഗിക്കാന് അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തില് നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാന് ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
കുമളിയില്‍ പ്രേത്യേകം പാര്‍ക്കിങ് സൗകര്യം സജ്ജമാക്കാനും ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഒരുക്കുവാനും പ്രവര്‍ത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കുവാനും കുമളി പഞ്ചായത്തിന് നിര്‍ദേശം നല്‍കി. യോഗത്തില്‍ ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പാട്ടില്‍ സുയോഗ് സുബാഷ് റാവു, മേഘമല വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനന്ദ്, തേനി ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ സമര്‍ത്ഥ, ഉത്തമപാളയം അസിസ്റ്റന്റ് സൂപ്രണ്ടന്റ് മധുകുമാരി, ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.