CRIME

സിസി ടിവി മറച്ചു; കടയിരുപ്പ് ആശുപത്രിക്കവലയിൽ സാമൂഹ്യവിരുദ്ധശല്യവും മോഷണവും പതിവാകുന്നു

സിസി ടിവി ക്യാമറ കടലാസ് ഉപയോ​ഗിച്ച് മറിച്ച് വച്ചത് ആശങ്ക പരത്തുന്നു

കടയിരുപ്പ് ആശുപത്രിക്കവലയിലെ സിസിടിവി ക്യാമറകൾ മറച്ചുവച്ച് നടത്തുന്ന സാമൂഹ്യവരുദ്ധ പ്രവർത്തികളും മോഷണവും പതിവാകുന്നു.ഈ പ്രദേശത്ത് മദ്യപരുടെ ശല്യം സഹിക്കാതെ ഏറെ നാളായി പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഇല്ലെന്നാണ് ആരോപിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് കവലയിലുള്ള കെട്ടിടത്തിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിൽ ഇവിടെ പ്രവർ‌ത്തിക്കുന്ന മെഡിക്കൽ ഷോപ്പിന്റെ സിസി ടിവി ക്യാമറ കടലാസ് പേപ്പർ കൊണ്ട് മറിച്ചു കെട്ടുകയും ചെയ്തതോടെ പ്രദേശത്ത് മോഷണ ശ്രമവും ശക്തമായി നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ ഉപയോ​ഗ ശൂന്യമായ വെയിറ്റിം​ഗ് ഷെഡ്ഡ് കേന്ദ്രീകരിച്ച് ഏതാനും ചിലയാളുകൾ രാത്രികാലങ്ങളിൽ തമ്പടിക്കാറുണ്ടെന്നും ഇവർ കച്ചവടക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ടെന്നും നാട്ടുകാർ പറ‍ഞ്ഞു.കൂടാതെ ലഹരി വസ്തുക്കളുടെ കച്ചവടവും ഇവിടങ്ങളിൽ ഉള്ളതായും സംശയമുണ്ട്.

കടകൾക്കു മുൻപിൽ മലമൂത്ര വിസർജ്ജനമടക്കമുള്ള പ്രവർത്തികൾ നടത്തുന്നതായും കച്ചവടക്കാർ പറയുന്നു.കടകൾക്കുനേരെ മദ്യപിച്ചു ലക്കുകെട്ടവർ അസഭ്യവർഷം നടത്തുന്നതും ആശുപത്രിയിൽ വരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കുനേരെ അശ്ലീലചേഷ്ടകൾ കാണിക്കുന്നതും പതിവായിരിക്കുകയാണ്.നേരിട്ടും അല്ലാതെയും നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും ശാശ്വതമായ നടപടിയെടുക്കുവാൻ ഇതുവരെ അധികൃതർ തയ്യാറാവുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button