KERALA

ഐരാപുരം റബർ പാർക്കിലെ കമ്പനിയിൽ പൊട്ടിത്തെറി

ഐരാപുരം റബർ പാർക്കിലെ റബ്ബോ ക്യൂൻ ഹെൽത്ത് കെയർ ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികൾക്ക് പൊള്ളലെറ്റു . പെരുമ്പാവൂർ ഐമുറി കടമക്കുടി ആഗ്നൽ, ബീഹാർ സ്വദേശി മുകേഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. രാത്രി 8 മണിക്കാണ് സംഭവം.

ആഗ്നലിന്റെ പൊള്ളൽ സാരമുള്ളതെന്ന് പറയുന്നു. ഇദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിമറ്റം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button