ദുൽഖർ – ടിനു സിനിമ പ്രഖ്യാപിച്ചു


മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചന് പുതിയ സിനിമ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്മാന് ആണ് ടിനു പാപ്പച്ചൻറെ പുതിയ സിനിമയിലെ നായകൻ.തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ടിനു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന.
കുഞ്ചാക്കോ ബോബന് നായകനായ ചാവേറാണ് ടിനുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതേസമയം ദുല്‍ഖര്‍ സല്മാന് ‘കിംഗ് ഓഫ് കൊത്ത’യുടെ തിരക്കിലാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കിംഗ് ഓഫ് കൊത്ത’. പാന്‍ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. രാജശേഖറാണ് ചിത്രത്തില്‍ സംഘട്ടനരംഗങ്ങളൊരുക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.