KERALA
അടിമാലിയിൽ ആദിവാസി യുവാവിനെ ആക്രമിച്ചത് അന്വേഷിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി


ഇടുക്കി അടിമാലിയിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ആദിവാസി യുവാവിനെ ആക്രമിക്കുന്നത് സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും അടിമാലി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർക്കും സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി.