KERALA

പാഠപുസ്തകങ്ങളുടെ പഴയ പതിപ്പുകൾ ഡിജിറ്റലൈസ് ചെയ്യുന്നു

1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്

കേരള വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആർ ടി), സമിതിയിലെ പാഠപുസ്തക ആർക്കൈവ്‌സ് ഡിജിറ്റലൈസ് ചെയ്യുന്നു. ആദ്യഘട്ടമായി 1970 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വിവിധ കാലഘട്ടങ്ങളിൽ ഓരോ മേഖലയിലും ഉണ്ടായ ചരിത്രപരമായ വളർച്ചയും വികാസവും പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് ഇതിലൂടെ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. 1970 മുതൽ പ്രസിദ്ധീകരിച്ച എല്ലാ പാഠപുസ്തകങ്ങളും നിലവിൽ എസ്.സി.ഇ.ആർ.ടി ലൈബ്രറിയിൽ ലഭ്യമല്ല. നിലവിൽ ലൈബ്രറിയിൽ ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ വിശദവിവരം എസ്.സി.ഇ.ആർ.ടി. യുടെ വെബ്‌സൈറ്റിൽ (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ ആരുടെയെങ്കിലും പക്കൽ ഉണ്ടെങ്കിൽ അവർ scertlibtvpm@gmail.com എന്ന മെയിലിലൂടെയോ 9447328908 എന്ന നമ്പറിലൂടെയോ അറിയിച്ച് ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളിയാകണമെന്ന് എസ് സി ഇ ആർ ടി അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button