

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിൽ കറുപ്പിന് വിലക്ക് ഏർപ്പെടുത്തുന്നത് തുടരുമ്പോഴും സംഭവം വീണ്ടും വിവാദമാവുകയാണ്.കോഴിക്കോട് മീഞ്ചന്ത ആർട്സ് ആന്റ് സയൻസ് കോളേജിലെ ജൈവവൈവിധ്യ കോണ്‍ഗ്രസിൽ പങ്കടുക്കുാൻ മുഖ്യമന്ത്രി എത്ത്ാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് കറുപ്പിന് വിലക്കേർപ്പെടുത്തിയുളള കോളേജ് അധികൃതരുടെ നിർദേശമെത്തിയത്.പരിപാടി തുടങ്ങും മുമ്പ് വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കരുതെന്നായിരുന്നു നിർദ്ദേശം.തുടർന്ന് നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ അകത്തേയ്ക്ക് കടത്തി വിട്ടത്.മാധ്യമപ്രവർത്തകരെപോലും ഉദ്യോഗസ്ഥർ ഏറെനേരം തടഞ്ഞുവച്ചു.എന്നാൽ പരിപാടി തുടങ്ങിയപ്പോൾ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നമന്ത്രി മുഹമ്മദ് റിയാസ് കറുത്തഷർട്ട് ധരിച്ചെത്തിയതും ചർച്ചയായി.പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞതും വന്‍ പൊലീസ് അകമ്പടിയില്‍ മുഖ്യമന്ത്രി ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിന്റെ വീട്ടിലേക്ക് തിരിച്ചു.മുഖ്യമന്ത്രിയെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് വെസ്റ്റ് ഹില്ലില്‍ രണ്ട് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കരിങ്കൊടി കാണിക്കാനെത്തിയവരാണ് കെ എസ് യു പ്രവര്‍ത്തകരെന്നാണ് പൊലീസിന്റെ വിശദീകരണം.