KERALA
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു






കോലഞ്ചേരി: തൊടുപുഴ വാഴക്കുളത്ത് വച്ചുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടയിരുപ്പ് തെക്കിനേത്ത് വിജിയുടെ മകൻ അഖിൽ (21) ആണ് മരിച്ചത്. കഴിഞ്ഞ 13 നാണ് സംഭംവം. ഇടുക്കിയിൽ നിന്നും മുവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന അഖിൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു . ചൊവ്വാഴ്ച വെളുപ്പിനാണ് മരണം സംഭവിച്ചത്. അമ്മ ബിന്ദു
സഹോദരിമാർ : അഞ്ജു ( കേരളവിഷൻ ന്യൂസ് കൊച്ചി വാർത്താ വിഭാഗം ) അനു
സംസ്കാരം കിഴക്കമ്പലം ഞാറള്ളൂർ എറപ്പുംപാറ സെന്റ് ജോസഫ് റോമൻ കാതോലിക്ക പള്ളിയിൽ നടത്തി. അഖിലിന്റെ കൂടെ പരിക്കേറ്റ പെരുമ്പാവൂർ സ്വദേശി ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്.

