

മയക്കുമരുന്ന് കടത്തുകാരനെ പിറ്റ് എൻ ഡി പി എസ് ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. നോർത്ത് പറവൂർ ചന്തപ്പാടം പനച്ചിക്കൽ വീട്ടിൽ താമസിക്കുന്ന മാലിപ്പുറം സ്വദേശി നൗഷാദ് ( ഇട്ടി നൗഷാദ് 38) നെയാണ് കരുതൽ തടങ്കലിനായി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്.


ഞാറക്കൽ, മുളവുകാട് , എന്നീ പോലീസ് സ്റ്റേഷനുകളിലും തമ്പാനൂർ റെയിൽവേ പോലീസ് സ്റ്റേഷനിലും എക്സൈസിലും ഇയാൾക്കെതിരെ പത്തോളം മയക്കുമരുന്ന് കേസുകൾ ഉണ്ട്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.നെർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, നോർത്ത് പറവൂർ ഇൻസ്പെക്ടർ ഷോ ജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





