KERALA
പട്ടിമറ്റത്ത് അതിഥി തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു


പട്ടിമറ്റം നീലിമലക്ക് സമീപം വാടകക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി പിയറുൾ (36), കുഴഞ്ഞ് വീണ് മരിച്ചു.
വൈകീട്ട് 5 നാണ് സംഭവം. പട്ടിമറ്റം അഗ്നി രക്ഷാ സേന ഇദ്ദേഹത്തെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്കയക്കും

