CRIME
പെരിയാറിൽ നിന്ന് വ്യാപക മണൽകടത്ത്: മൂന്ന് പേർ അറസ്റ്റിൽ




പെരിയാറിൽ നിന്ന് മണൽക്കടത്ത് മൂന്നു പേർ പോലീസ് പിടിയിൽ .ആലുവ ഉളിയന്നൂർ രാമനാട്ട് വീട്ടിൽ റഫീഖ് (50) കരുനാഗപ്പിള്ളി കുലശേഖരപുരം കൈതവാരത്തറയിൽ മൻസൂർ (52), കണിയൻ്റെ കിഴക്കേതിൽ വീട്ടിൽ നൗഷാദ്(46) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
മണൽ കടത്തിയ വാഹനവും പിടികൂടി. ഉളിയന്നൂർക്കടവിൽ നിന്നും വാരി കൊല്ലത്തേയ്ക്ക് കൊണ്ടുപോവുകയായിരുനു. ഇവർക്കെതിരെ സമാന കേസുകളുണ്ട്. ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എ എസ് ഐമാരായ രാജേഷ് തങ്കപ്പൻ – കെ.എ ടോമി, സീനിയർ സി പി ഒ മാരായ പി.എ നൗഫൽ, കെ.കെ രാജേഷ്, മാഹിൻ ഷാ അബൂബക്കർ ,കെ .എം മനോജ്, എം.മിറാജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

