LOCAL
പാചക വാതക വില വർധനവിനെതിരെ വലമ്പൂരിൽ വിറക് അടുപ്പ് പൂട്ടി പ്രതിഷേധിച്ചു


കോലഞ്ചേരി: മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിന്റെ പാചകവാതക വില വർദ്ധനവിന് എതിരെ വിറക് അടുപ്പ് പൂട്ടി പാചകം ചെയ്തുള്ള പ്രതിഷേധ സമരം നടത്തി. വലമ്പൂരിൽ നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി എം.ടി.ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജെയിൻ മാത്യു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മാത്യു കുരുമോളത്ത്, ടി.ഒ. പീറ്റർ,ജെയിംസ് പാറേക്കാട്ടിൽ, അരുൺ വാസു, മാത്യു.വി.ദാനിയേൽ, ഷാൽജൻ വലമ്പൂർ, പി.കെ.സാജു, വി.ടി. ബേബി,ബേസിൽ തങ്കച്ചൻ , വി.പി. ആര്യ, സീബ വർഗീസ്, ടി.എം. ജോയി,ടി.കെ. ഏലിയാസ്, പി. എബ്രഹാം,രവി അമ്പാട്ട്, ബിജു വർഗീസ്, ബിനോയ് ബെന്നി, ജോർജ് കുരുമോളത്ത്, ദിബിൻ ശേഖർ, ടി.പി. വർക്കി , അനൂപ് വലമ്പൂർ , ബേസിൽ പുതുശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.

