



ദു:ഖവെള്ളി ദിനത്തിൽ 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ച് വച്ച് വിൽപന നടത്തിയതിന് കോലഞ്ചേരി യിൽ ഒരാൾ പിടിയിൽ.കിങ്ങിണിമറ്റം ചരുവിൽപുത്തൻപുര വീട്ടിൽ മാർകോസ് പി വി (65) എന്നയാളെ മാമല എക്സൈസ് സംഘം പിടികൂടി.
മൂന്നര ലിറ്റർ വാറ്റുചാരായവും ചാരായം നിർമ്മിക്കാനുപയോഗിക്കുന്ന 13 ലിറ്റർ വാഷും ഇയാളുടെ വീട്ടിൽ നിന്നും എക്സൈസ് കണ്ടെടുത്തു.ചാരായം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന വാറ്റുപകരണങ്ങളും പിടികൂടി.
ഓട്ടോ ഡ്രൈവറായ ഇയാൾ മദ്യകച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്.അബ്കാരി ആക്ട് പ്രകാരം മദ്യം വിറ്റതിനും കൈവശം വച്ചതിനും ഉപകരണങ്ങൾ സൂക്ഷിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ദർശക് ആർ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്





