KERALA

സാമ്പത്തീക ബാധ്യത. ആലുവ കുട്ടമശ്ശേരിയിൽ ഒരു കുടുംബം ആത്മഹത്യ ചെയ്തു

ആലുവ കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36 – കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകൻ്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ജീവാഹുതിയിലേക്ക് നയിച്ചതെന്നാണ് സൂചന.

പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി ( 64 ), ഭാര്യ ഷീല (56), മകൻ ഷിബിൻ (36) എന്നിവരാണ് മരിച്ചത്.

വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജൻ്റിന് കൈമാറിയെങ്കിലും യഥാസമയം ജോലിക്ക് കൊണ്ടുപോകുവാനോ, പണം തിരിച്ചുനൽകാനോ സാധിക്കാതെ വന്നതോടെ ഷിബിന് ബാധ്യത ഏറ്റെടുക്കേണ്ടി വന്നു. പണം തിരിച്ചുനൽകാമെന്ന് പലതവണയായി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും, വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി. അതോടെയാണ് കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ചെത്ത് തൊഴിലാളിയായിരുന്ന ഗോപി ഇപ്പോൾ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്.. ഷിബിൻ അവിവാഹിതനാണ്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button