KERALA
ദേശീയപാത വടയമ്പാടിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു : രണ്ട് പേർക്ക് പരിക്ക്






ദേശീയപാതയിൽ ചൂണ്ടി ജംഗ്ഷന് സമീപം വടയമ്പാടിയിൽ എൽപിജി സിലിണ്ടർ കയറ്റി കോലഞ്ചേരി നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
വടയമ്പാടി സ്വദേശികളായ ഓട്ടോഡ്രൈവർ യോയാക്കി (55) യാത്രക്കാരിയായ ലത ശശി (48) എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ പൂർണമായും തകർന്നു .ലോറി ഡ്രവർ ഉറങ്ങിപ്പോയതാണ് അപകടകാരണെമന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
ഫെയ്സ്ബുക്ക് വീഡിയോ ലിങ്ക്-

