ദുൽഖർ സൽമാന്റെ ഫെരാരി 296 ജി. ടി.ബി എത്തി.വില 5.40 കോടി: മോളിവുഡ് ഇത് ആദ്യ വാഹനം.


മലയാള സിനിമ താരം ദുൽഖർ സൽമാൻ ഫെരാരിയുടെ കാർ സ്വന്തമാക്കി. മലയാളസിനിമാ
താരങ്ങളിൽ വച്ചു ആദ്യമായി ഈ വാഹനം സ്വന്തമാക്കുന്ന ആളാണ് ദുൽഖർ സൽമാൻ. എന്നാൽ ഇന്ത്യയിൽ തന്നെ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യത്തെ സിനിമ നടൻ എന്ന സവിശേഷതകൂടി ഉണ്ട്. ഈ വാഹനത്തിന്റെ നിറത്തിനും ഒരു പ്രത്യേകതയുണ്ട്. റൂസോ റൂബിനോ മീറ്റലിസ്റ്റോ എന്നും നിറത്തിലാണ് അദ്ദേഹത്തിന്റെ 296 ജി.ടി. ബി ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഈ ഫിനിഷിങ്ങിൽ എത്തുന്ന ആദ്യത്തെ വാഹനമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


ദുൽഖർ സൽമാൻ അദ്ദേഹത്തിന്റെ വാഹനം സ്വന്തമാക്കിയത് ന്യൂഡൽഹിയിലെ ഫെരാരിയുടെ ഷോറൂമിൽ നിന്നും ആണ്. അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം ചില കസ്റ്റമൈസേഷനുകളും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. സൈഡ് സ്കോർട്ടിഗ്,റോക്കർ പാനൽ, ഡിയർ എയർ ഡാം മേഷ്, ഫ്രണ്ട് ലിപ് സ്പോയിലെർ, റിയർ ഡിഫ്യുസർ എന്നിവക്ക് ബ്ലാക്ക് നിറമാണ് നൽകിയിരിക്കുന്നത്.
വിന്റോ ട്രായങ്കിൾ, എ – പില്ലർ, ബ്രേക്ക് ലൈറ്റുകൾ കണക്ട് ചെയ്യുന്ന സ്ട്രിപ്പ് എന്നിവയും ബ്ലാക്ക് നിറം നൽകി.
എൻജിൻ കമ്പാർട്ട്മെന്റ് ടിൻഡ് ഗ്ലാസ് ഉപയോഗിച്ചാണ് കവർ ചെയ്തിട്ടുള്ളത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.20 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്പോക് അലൂമിനിയം വീലുകളാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
മഞ്ഞ നിറത്തിലാണ് ഫെരാരിയുടെ ലോഗോയും കാലിപ്പറും കൊടുത്തിരിക്കുന്നത്. അകത്തളം അലങ്കരിച്ചിരിക്കുന്നത് കുവോയോ ലെതർ, അൽക്കന്റോ എന്നീ ഫിനിഷിങ്ങുകളിൽ ആണ്.
ഗ്ലോസി ബ്ലാക്ക് കാർബൺ ഫൈബറിലും മാറ്റ് ഗ്രേ അലുമിനിയത്തിലും തീർത്ത ട്രിമ്മുകളും ഇറ്റീരിയറിൽ ഉപയോഗിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരിയുടെ 296 ജി.ടി. ബി ക്ക് 5.40 കോടി രൂപയാണ്. ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷൻ വരുത്താനുള്ള ഓപ്ഷനും ഫെരാരി നൽകുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷൻ സ്പോർട്സ് കാറാണ് 296 ജി. ടി. ബി. ഫെരാരിയുടെ ഡിനോ ബ്രാൻഡ്കളിൽ മാത്രമാണ് മുൻകാലങ്ങളിൽ വി 6 എൻജിൻ നൽകിയിരുന്നത്.
3.0 ലിറ്റർ 6 സിലിണ്ടർ പെട്രോൾ എൻജിനിൽ ആണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തിന് നൽകിയിട്ടുണ്ട്.ഇവ രണ്ടും കൂടി 819 bhp പവറും 740 nm ടോർക്കും ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ വാഹനം കേവലം 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും അതുകൊണ്ട് തന്നെ ഈ വാഹനത്തിനെ വേഗരാജാവ് എന്നാണ് അറിയപ്പെടുന്നത്. മണിക്കൂർ 330 കിലോമീറ്റർ ആണ് പരമാവധി ഈ വാഹനത്തിന്റെ വേഗത.