KERALA
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം:മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടത്തി






കോലഞ്ചേരി : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റ ഉജ്ജ്വല വിജയത്തിൽ, മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും സമ്മേളനവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജെയിൻ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കളായ ടി.ഒ.പീറ്റർ മാത്യു കുരുമോളത്ത്, അരുൺ വാസു, ജെയിംസ് പാറേക്കാട്ടിൽ, ,സുജാതശശി, വി.കെ.ജോൺ, വി.ടി. ബേബി, മാത്യു.വി.ദാനിയേൽ, പി.കെ. സാജു, വി.പി. ആര്യ, ബെന്നി പഴയിടത്ത്, ബേസിൽ തങ്കച്ചൻ, രവി നെല്പാട്, ബിനോയ് ബെന്നി, കെ.പി.വർഗീസ്, ടി.പി. വർക്കി, ഒ.എം.ഹരിദാസ്, കെ.ജെ. തോമസ്, എ.വി. പ്രതാപൻ എൽദോസ് റോയി, ഷിബു കൃഷ്ണൻ, സാബു മംഗലത്തുനട തുടങ്ങിയവർ നേതൃത്വം കൊടുത്തു.

