KERALA

ഓൾ കേരളാ ഫോട്ടോ​ഗ്രാഫേഴ്സ് അസ്സോസ്സിയേഷൻ കോലഞ്ചേരി യൂണിറ്റിന് പുതിയ ഭാരവാഹികൾ

ഓൾ കേരളാ ഫോട്ടോ​ഗ്രാഫേഴ്സ് അസ്സോസ്സിയേഷൻ കോലഞ്ചേരി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു.കോലഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അൻസ് മരക്കാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മേഖല പ്രസിഡന്റ്‌ ഏലിയാസ് മറ്റപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി രജീഷ് കെ വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, യൂണിറ്റ് ട്രഷറർ മാക്സിൻ പീറ്റർ വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സാന്ത്വനം കരട് രൂപം യൂണിറ്റ് നിരീക്ഷകനും മേഖല സെക്രട്ടറിയുമായ ഹരികൃഷ്ണൻ അവതരിപ്പിച്ചു.

ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ പി ആർ ഓ രാഹുൽ രാജു, ജില്ലാ സ്പോർട്സ് ക്ലബ്‌ കോർഡിനേറ്റർ അജയ്കുമാർ എൻ വി, യൂണിറ്റ് അംഗവും ഐക്കരനാട് പഞ്ചായത്ത്‌ മെമ്പറുമായ ജീൽ മാവേലിൽ, ഗോപകുമാർ അനീഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.

തുടർന്ന് 2023-2024 യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡൻറ്- രോഹിത് സുകുമാരൻ

വൈസ് പ്രസിഡൻറ് – വിവേക് കെ നാരായണൻ

സെക്രട്ടറി- അനീഷ് തങ്കപ്പൻ

ജോയിൻറ് സെക്രട്ടറി- ദേവനാരായണൻ

ട്രഷറർ- മാക്സിൻ പീറ്റർ

സാന്ത്വനം കോർഡിനേറ്റർ – ഗോഹുൽ സുകുമാരൻ

പി ആർ ഓ – അനീഷ് ചന്ദ്രൻ

മേഖല കമ്മറ്റി –
രാഹുൽ രാജു, അജയകുമാർ എൻ വി, അൻസ് മരക്കാർ, സന്തോഷ്‌ മാത്യു.

യൂണിറ്റ് കമ്മറ്റി-
പീതംബരൻ, ഗോപകുമാർ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button