പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ പ്രതികൾ പോലീസുകാരെ ആക്രമിച്ചു




പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ പ്രതികൾ പോലീസുകാരെ ആക്രമിച്ചു. വനിതാ പോലീസുകാരിയോട് അസഭ്യം പറയുകയും,എസ് ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് മർദ്ദനമേറ്റു.കൊടുങ്ങല്ലൂർ സ്വദേശി തണ്ടിൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് ആക്രമണം നടത്തിയത്.
നിലവിൽ മറ്റൊരുകേസിൽ പ്രതികളായിരിക്കെ വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണിയോടുകൂടി വിരലടയാളം എടുക്കുന്നതിനായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പ്രതികൾ അക്രമാസക്തരായത്.പെരുമ്പാവൂർ സ്റ്റേഷനിലെ എസ് ഐ റിൻസ് എം തോമസ്, കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസുകാർ എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. എസ്ഐയുടെ കൈക്കുഴക്കാണ് പരിക്കേറ്റിലുള്ളത്.
തണ്ടിൽ, അജിത്ത് എന്നിവർ വനിതാ പോലീസുകാരിയോട് അകാരണമായി അസഭ്യം പറഞ്ഞതിനെതുടർന്ന് തടയുവാനായി എത്തിച്ചേർന്നപ്പോഴാണ് എസ്ഐക്കും പോലീസുകാർക്കും മർദ്ദനമേറ്റത്. സംഭവത്തിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തു. അക്രമത്തിനിടെ പ്രതി അജിത് ആയുധം ഉപയോഗിച്ച് സ്വയം കൈത്തണ്ട മുറിക്കുകയും ചെയ്തു.

