KERALA
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ,നടി വിൻസി അലോഷ്യസ്


സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ,നടി വിൻസി അലോഷ്യസ്
പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബനും അലൻസിയറിനും.
മികച്ച സ്വഭാവ നടി ദേവി വർമ്മ, നടൻ പി വി കുഞ്ഞികൃഷ്ണൻ.
മികച്ച തിരക്കഥ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട്).
മനേഷ് മാധവൻ, സന്തോഷ് എന്നിവരാണ് മികച്ച ഛായാഗ്രാഹകർ.
ജനപ്രിയ ചിത്രം; ന്നാ താൻ കേസ് കൊട്.
ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകൻ, ചിത്രം ഇലവീഴാപ്പൂഞ്ചിറ.
മികച്ച ഗായിക മൃദുല വാര്യർ, ഗായകൻ കപിൽ കപീലൻ.
മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഗാനരചയിതാവ് റഫീഖ് അഹമ്മദ്.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഷോബി തിലകൻ & പോളി വിൽസൺ.
മേക്കപ്പ്, റോണക്സ് സേവ്യർ ( ഭീഷ്മപർവ്വം). വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക).
154 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്.