KERALA

രണ്ടുവർഷം മുൻപ് കാണാതായ വാളകം സ്വദേശിയെ കണ്ടെത്തി

രണ്ടുവർഷം മുൻപ് കാണാതായ വാളകം സ്വദേശിയെ നിരന്തര അന്വേഷണത്തിനൊടുവിൽ മുവാറ്റുപുഴ പോലീസ് പാലക്കാട്‌ നിന്ന് കണ്ടെത്തി. വാളകം, ബദനിപ്പടി ഭാഗത്തു നിന്ന് കാണാതായ പാടിയിൽ വീട്ടീൽ റെജി കുര്യാക്കോസിനെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പാലക്കാട് നിന്ന് കണ്ടെത്തിയത്. ഇയാൾ ഇവിടെ ആക്രി പെറുക്കി വിറ്റ് ഒരു താത്കാലിക ഷെഡിൽ ജീവിച്ചുവരികയായിരുന്നു. വീട്ടുകാരുമായി വഴക്കിട്ടാണ് റെജി നാടുവിട്ടത്. കഴിഞ്ഞ രണ്ട്‌ വർഷമായി മുവാറ്റുപുഴ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും കാണാതായ ആളെ പറ്റി ലുക്ക്‌ഔട്ട്‌ നോട്ടീസ് അടക്കം പ്രചരിപ്പിച്ചുകൊണ്ട് തിരഞ്ഞുവരികയായിരുന്നു.

റെജി കുര്യോക്കോസ്

അന്യസംസ്ഥാനങ്ങളിലെ തീർത്ഥടനകേന്ദ്രങ്ങളിലും മറ്റും പല തവണ പോലീസ് അന്വേഷണം നടത്തി. കാണാതായ ആൾ ഊട്ടി, നിലമ്പൂർ എന്നിവിടങ്ങളിൽ മാറി മാറി കഴിഞ്ഞു വരികയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.എൻ.രാജേഷ്, സബ് ഇൻസ്‌പെക്ടർ ഒ.എം.സെയ്ദ്, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ ടി.എം.ഷമീർ, ഡി.എം.പി.ടി യുവിലെ യിലെ സീനിയർ സി പി ഒ ഇ.എം.ഷിബു എന്നിവരാണ് ഉണ്ടായിരുന്നത്. വൈദ്യപരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button