ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.


പ്രശംസ അറിയിച്ച് പ്രധാനമന്ത്രി; പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷ ആരോപണം.
ന്യൂഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ബഡ്ജറ്റ് പ്രസംഗം ധനമന്ത്രി നിർമ്മല സീതാരാമൻ നിർവഹിച്ചു. 58 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗം ആയിരുന്നു അവതരിപ്പിച്ചത്. ഇനിയും മോദി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇപ്പോൾ അവതരിപ്പിച്ചത് ഇടക്കാല ബഡ്ജറ്റ് ആണെന്നും ജൂലൈ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും എന്നും പറഞ്ഞു. പ്രധാനമന്ത്രി ബജറ്റിനെ പ്രശംസിച്ചു സംസാരിച്ചു. ‘ദാരിദ്ര്യ ഉന്നമനം’ ലക്ഷ്യമിടുന്ന ബജറ്റാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയപ്രഖ്യാപനം മാത്രമാണെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. സാധാരണക്കാർക്ക് വേണ്ടിയുള്ളതൊന്നും ഈ ബഡ്ജറ്റിൽ ഇല്ലെന്നും പുതുതായി ഒന്നുമില്ലെന്നും പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു.


ട്രെയിനുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും.
മൂന്ന് പുതിയ റെയിൽവേ ഇടനാഴികൾ നിർമ്മിക്കുമെന്നും ഇടക്കാല ബഡ്ജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഊർജ്ജ ദാതു സിമന്റ് ഇടനാഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി അതിവേഗം ഇടനാഴി എന്നിവയാണ് പുതുതായി നിർമിക്കുക. പ്രധാനമന്ത്രിയുടെ ”ഗാഡി ശക്തി” സ്കീമിന് കീഴിലായിരിക്കും ഇവ നിർമ്മിക്കുക എന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടുതൽ നഗരങ്ങളിലേക്കും വന്ദേ ഭാരത് ട്രെയിനുകൾ എത്തുമെന്നും 40000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
പി. എം ‘മത്സ്യ സമ്പത്ത് ‘പദ്ധതിയുടെ ഭാഗമായി അക്വാ കൾച്ചർ പ്രോത്സാഹിപ്പിക്കും. പലിശരഹിയായി 75000 കോടി രൂപ സംസ്ഥാനങ്ങൾക്കും നൽകാനും ധാരണയായി. ഇതുമൂലം കയറ്റുമതി ഒരുലക്ഷം കൂടിയായി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.
പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ല. ജിഎസ്ടിയിലൂടെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമാണ് ഉണ്ടായത്.
26.02 ലക്ഷം കോടി നികുതി വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇറക്കുമതി തീരുവകളിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ ആദായനികുതികൾ മാറ്റമില്ല. വരുന്ന സാമ്പത്തിക വർഷം 26.0 ലക്ഷം കോടി രൂപയാണ് നികുതി വരുമാനമായ സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ കോപ്പറേറ്റീവ് 22% ആക്കി.
ജൂലൈ വരാൻ പോകുന്ന സമ്പൂർണ്ണ ബഡ്ജറ്റിൽ വികസിത ഭാരതത്തിന് വഴിയൊരുക്കുമെന്നും അതിനായുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി.
പല ഉൽപ്പന്നങ്ങൾക്കും വില കുറയുന്നതിനുള്ള കാരണമായി നികുതികൾ ഏകീകരിച്ചതെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ 2025 മാർച്ച് വരെ സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കുമുള്ള നികുതിയിളവ് നീട്ടി. 2010 വരെ തർക്കത്തിലുള്ള 25000 രൂപയുടെ പ്രത്യക്ഷ നികുതി ബാധ്യതകൾ ഒഴിവാക്കും. കൂടാതെ ധനക്കമ്മി 5.1% ആക്കി കുറയ്ക്കും എന്നും പ്രഖ്യാപനം ഉണ്ട്.