കിഴക്കമ്പലത്ത് കാറുകൾ തമ്മിലുള്ള മത്സര ഓട്ടം: യുവാവിന്റെ ജീവനെടുത്തു
കാർ ഓടിച്ചിരുന്ന ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു








കിഴക്കമ്പലം: കിഴക്കമ്പലത്ത് കാറുമായി സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയ മത്സര ഓട്ടം യുവാവിന്റെ ജീവനെടത്തു. കിഴക്കമ്പലം എരുമേലി പറക്കോട് റോഡിൽ എരുമേലി കപ്പേളയ്ക്ക് സമീപം ഇന്നലെ രാവിലെ 8.30 ഓടെ ബൈക്ക് യാത്രക്കാരനായ തിരുവാണിയൂർ കിളിത്താറ്റിൽ പറമ്പാത്ത് റോജർ പോളിനെയാണ് (40) ഇവർ ഇടിച്ച് തെറിപ്പിച്ചത്.
സ്വകാര്യ മെഡിക്കൽ കോളേജിലേയ്ക്ക് പോകന്ന ഡോക്ടർമാരുടെ രണ്ട് കാറുകളിലൊന്ന് അമിത വേഗതയിൽ മുന്നിൽ പോയ കാറിനെ മറി കടക്കാൻ ശ്രമിച്ചതാണ് ദാരുണമായ അപകടത്തിൽ കലാശിച്ചത്. റോജറിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കാർ മുന്നോട്ട് വീണ്ടും ഓടിയ ശേഷമാണ് നിന്നത്.
കിഴക്കമ്പലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റോജർ ജോലി സംബന്ധമായ യാത്രയിലായിരുന്നു. ഭാര്യ അഷിത (ഓസ്‌ട്രേലിയ) കുന്നക്കാൽ വാണാൽ കുടുംബാംഗമാണ്. മകൻ അമാരിസ്. സംസ്‌കാരം പിന്നീട്. മൃതദേഹം പിറവം ജെ.എം പി ആശുപത്രി മോർച്ചറിയിൽ.
സ്വകാര്യ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോ. ശ്യാം രമേശിനെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കുന്നത്തുനാട് പൊലീസ് കേസെടുത്തു



