

2021 ജൂലൈയിൽ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.


ഇത് സർക്കാർ ജീവനക്കാരും പെൻഷൻകാരും തദ്ദേശ സ്വയംഭരണ സർവ്വകലാശാല കണ്ടിജൻസി പേർസണൽ സ്റ്റാഫും ഉൾപ്പെടെ 11 ലക്ഷത്തി 34000കുടുംബങ്ങളും അവരുടെ ആശ്രിതരും ഉൾപ്പെടുന്ന വലിയൊരു പദ്ധതിയാണ്. സർക്കാരിന്റെ ഒരു പൈസ ചിലവില്ലാതെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളിൽ നിന്നും പ്രതിമാസം 500 രൂപ വീതം വർഷം 6000 രൂപ പേടിച്ചിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എന്നാൽ സർക്കാർ അഭിമാന പദ്ധതിയെന്ന് അവകാശപ്പെടുന്നതുമായ പദ്ധതി കൂടിയാണ് മെഡിസെപ്പ്. ഒരു വർഷം 6000 രൂപ പിടിക്കുമ്പോൾ പദ്ധതി ഏറ്റെടുത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് 5664 രൂപയാണ്. ബാക്കി തുക കോർപസ് ഫണ്ടായി സർക്കാർ കരുതുന്നു. ഈ തുക തന്നെ ഒരു വർഷം 35 കോടിയിൽ പരം രൂപ വരും. ഈ തുക 12 ഇൽ പരം മാരക രോഗങ്ങൾക്കും അവയവമാറ്റ ശാസ്ത്രക്രിയകൾക്കും ഉപയോഗിക്കാമെന്നും പറഞ്ഞിരുന്നു.


ജീവനക്കാർക്കും പെൻഷൻകാർക്കും ഒരേ പ്രീമിയം തുക തന്നെയാണ്. ജീവനക്കാരുടെ മാതാപിതാക്കൾ, 25 വയസ്സുവരെയുള്ള മക്കൾ എന്നിവർക്കും ചികിത്സ ആനുകൂല്യം ലഭിക്കും. പെൻഷൻകാരുടെ ഭാര്യ / ഭർത്താവ് എന്നിവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കു. പെൻഷൻകാരുടെ മാതാപിതാക്കളെയും മക്കളെയും ഈ പദ്ധതിയിൽ ഉൾപെടുത്തിയിട്ടില്ല. ഇത് നീതി നിഷേധമാണ്. ഭാര്യയും ഭർത്താവും ജീവനക്കാർ / പെൻഷൻകാർ ആയാൽ രണ്ടു പേരുടെയും പെൻഷനിൽ നിന്നും 500 രൂപ വീതം ഈടാക്കുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് ഒരാളുടെ പ്രീമിയം തുകയ്ക്കുള്ള 3 ലക്ഷം രൂപയ്ക്ക് മാത്രമാണ്. എന്നാൽ മെഡിസെപ്പ് അംഗീകരിച്ചിട്ടുള്ള ആശുപത്രികളിൽ ഒരേ രോഗിയുടെ എല്ലാ അസുഖങ്ങൾക്കും ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. പല രോഗങ്ങൾക്കും പല പല ആശുപത്രികളിൽ അലയേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതു കൂടാതെ സംസ്ഥാനത്തെ ഒട്ടു മിക്ക പ്രമുഖ ആശുപത്രികളിലും ചികിത്സ നിഷേധിച്ചിരിക്കുന്നു. ഏതെങ്കിലും അസുഖത്തിനു മെഡി സെപ്പ് ഉണ്ടെങ്കിൽ വ്യവസ്ഥ അനുസരിച്ചുള്ള മുറി ആവശ്യപ്പെട്ടാൽ ആനുകൂല്യങ്ങൾ വേണ്ടെന്ന് എഴുതി വാങ്ങിയിട്ടേ ചികിത്സ തുടങ്ങു. പദ്ധതി നടപ്പാക്കിയതിൽ അഭിമാനം കൊള്ളുന്ന പാർട്ടിയുടെ കൊല്ലത്തെ ആശുപത്രിയിൽ മെഡിസെപ്പ് ലഭിക്കുകയില്ലെന്ന ബോർഡ് സ്ഥാപിച്ചു കഴിഞ്ഞു.


മെഡിസെപ് പദ്ധതിയിൽ പറയുന്ന റീ ഇമ്പേഴ്സ്മെന്റ് സ്കീം എല്ലാ ഹോസ്പിറ്റലിലും ഫലപ്രദമായി നടപ്പിലാക്കുന്നുമില്ല..
കൂടാതെ പരാതി പരിഹരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞ പരിഹാര സെല്ലും പൂർണമായും പ്രവർത്തിക്കുന്നില്ല…
ടോൾ ഫ്രീ നമ്പർ ആയ 1800 425 1857 യും പ്രവർത്തിക്കുന്നില്ല.