ട്വന്റി-ട്വന്റി പ്രവർത്തകരെ മർദ്ദിച്ച സംഭവം : യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കേസെടുത്തു


തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്വന്റി20 പ്രവർത്തകർക്ക് മർദ്ദനമേറ്റസംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു.വാഴക്കുളം പഞ്ചായത്ത് 18 -ാം വാർഡ് മെമ്പറിന്റെ ഭർത്താവും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ കെ എച്ച് ഹാരിസ്, കണ്ടാലറിയാവുന്ന കോൺഗ്രസ്സ് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇന്ന് രാവിലെ 11 മണിയോടെയാണ് വാഴക്കുളം പഞ്ചായത്തിലെ 18-ാം വാർഡ് കേന്ദ്രീകരിച്ച് വീടുകൾ കയറി വോട്ടഭ്യർത്തത്ഥിയ്ക്കുന്നതിനിടയിലാണ് പ്രദേശത്തെ കോൺഗ്രസ്സിന്റെയും സിപിഎം മ്മിന്റെയും ഏതാനും ചില നേതാക്കൾ പ്രകോപനപരമായി പെരുമാറുകയും സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലാണ്.
ഇലക്ഷൻ പ്രചരണത്തിനെത്തുന്നവർ പ്രാദേശീകരായിരിക്കണമെന്ന വിചിത്രവാദവുമായാണ് തങ്ങലെ ഉവർ ഭീഷമിപ്പെടുത്തിയതെന്ന് ട്വന്റി ട്വന്റി പ്രവർത്തകർ പറഞ്ഞു.വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർ പ്രചാരണത്തിനിറങ്ങരുതെന്നും ഭീഷമി മുഴക്കിയതായി പരാതിയിൽ പറയുന്നുണ്ട്.
ഇലക്ഷൻ കമ്മീഷന് ഇതുമായി ബന്ധപ്പെട്ട് പരാതിയും ട്വന്റി ട്വന്റി നൽകിയിട്ടുണ്ട്.