കർഷകർക്ക് ഒരു കൈതാങ്ങ് ; മഴുവന്നൂരിൽ ജൈവഗ്രാമം പദ്ധതി








മഴുവന്നൂർ :കാർഷീകമേഖലയ്ക്ക് കൈത്താങ്ങായി മഴുവന്നൂരിൽ ജൈവഗ്രാമം പദ്ധതി ആരംഭിച്ചു.നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ വാരിയർ ഫൗണ്ടേഷനും ഹൈറേഞ്ച് ഫെർട്ടിലൈസേഴ്സും സംയുക്തമായി നടപ്പിലാക്കുന്ന കുന്നത്തുനാട്തല ജൈവഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നാഷണൽ എൻജിഒ കോൺഫെഡറേഷൻ എറണാകുളം ജില്ലാ സെക്രട്ടറി അനിയൻ പി ജോൺ നിർവഹിച്ചു.
50% സാമ്പത്തിക സഹായത്തോടെ ജൈവവളങ്ങളും വിത്തുകളും കീടനാശിനികളും കാർഷിക ഉപകരണങ്ങളുംവിതരണം ചെയ്യുന്നതാണ് പദ്ധതി.വാരിയർ ഫൗണ്ടേഷൻ കമ്മിറ്റി അംഗം പി കെ കുട്ടികൃഷ്ണൻനായ രുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷകനായ എം ജെ ജേക്കബ് ആദ്യ വളം ഏറ്റുവാങ്ങി. രാജു പി ഓ, സി വി മാർക്കോസ്, മംഗലത്ത് നവീൻ പൗലോസ്,വില്യംസ് കെ അഗസ്റ്റിൻ,ജോസഫ് പി ജെ, മണിപ്രസാദ്, അശോകൻ എന്നിവർ പ്രസംഗിച്ചു. നൂറിലധികം കർഷകർക്കായി 20 ടൺ വളങ്ങളാണ് വിതരണം ചെയ്തത്



