KERALALOCALNATIONAL

ഏത് മൊബൈൽ നെറ്റ്‌വർക്കും സർക്കാരിന് പിടിച്ചെടുക്കാം; പുതിയ ടെലികോം ബിൽ

ന്യൂഡൽഹി: ടെലി കമ്മ്യൂണിക്കേഷൻ കരട് ബിൽ 2023 അനുസരിച്ചു പൊതു സുരക്ഷാ ,അടിയന്തിര സാഹചര്യം എന്നിവ കണക്കിലെടുത്ത് സർക്കാരുകൾക്ക് ഏത് ടെലികോം നെറ്റുവർക്കും താത്കാലികമായി പിടിച്ചെടുക്കാം.ടെലി കമ്മ്യൂണിക്കേഷൻസ് ബിൽ 2023 കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അവതരിപ്പിച്ചു.ലോക്സഭയിലാണ് മന്ത്രി ബിൽ അവതരിപ്പിച്ചത്.കഴിഞ്ഞ ആഴ്ച പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട ബഹളത്തിനിടയിലായിരുന്നു ബില്ല് അവതരണം.

ദുരന്തനിവാരണം ഉൾപ്പടെ ഏതെങ്കിലും പൊതു അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ പൊതു സുരക്ഷാ താല്പര്യം മുൻ നിർത്തി, കേന്ദ്ര സർക്കാരോ അല്ലെങ്കിൽ സംസഥാന സർക്കാരോ ,അതുമല്ലെങ്കിൽ സർക്കാർ ചുമതലപെടുത്തിയ ഉദ്യോഗസ്ഥർക്കോ ഈ ബില്ലിൽ പറയുന്നത് പോലെ താൽക്കാലികമായി കൈവശപ്പെടുത്താം .

ഈ ബില്ലിൽ പറയുന്നതനുസരിച്ചു സബ് സെക്ഷൻ (2 ) ലെ ക്ലോസ് (എ ) പ്രകാരം വിവരകൈമാറ്റം നിരോധിക്കാത്തിടത്തോളം അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകരുടെ സന്ദേശം തടസപ്പെടുത്തില്ല .എന്നാൽ വ്യക്തികൾ തമ്മിലുള്ള സന്ദേശം തടസപ്പെടുത്തുന്നതിനുള്ള നിർദ്ദേശം നല്കാൻ സർക്കാരിന് സാധിക്കും. ഇത് വഴി ടെലികോം നെറ്റ് വർക്കുകൾ നിർത്തിവെക്കാൻ സർക്കാരിന് സാധിക്കും .

എന്നാൽ സന്ദേശങ്ങൾ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുന്നത് മൂന്നു വര്ഷം വരെ തടവോ രണ്ടുകോടി രൂപ വരെ പിഴയോ ലഭിക്കാം എന്ന് ഈ ബില്ലിൽ പറയുന്നു .കരട് വ്യവസ്ഥയിൽ പറയുന്നത് ടെലി കോം തർക്ക പരിഹാരത്തിനും അപ്പലേറ്റ് ട്രിബ്യുണലിനും രൂപം നൽകാമെന്നാണ് .

ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 ,ഇന്ത്യൻ വയർലെസ്സ് ടെലിഗ്രാഫി ആക്ട് 1933 , ടെലിഗ്രാഫ് വയേഴ്സ് 1950 നിയമം തുടങ്ങിയവയ്ക്ക് പകരമായാണ് പുതിയ നിയമം.എന്നാൽ ഈ നിയമങ്ങൾക്ക് 138 വര്ഷം പഴക്കമുണ്ടെന്നും സാങ്കേതിക വിദ്യകൾ അതിവേഗം വളർന്നു വരുന്ന സാഹചര്യത്തിൽ പുതിയ നിയമം ആവശ്യമാണെന്നും സർക്കാർ വാദം ഉന്നയിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button