

കിഴക്കമ്പലം: അജ്ഞാത വാഹനത്തിൽ നിന്നും റോഡിലേയ്ക്ക് വീണ മണ്ണ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെതുടർന്ന് പട്ടിമറ്റം ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി.പട്ടിമറ്റം കുമ്മനോട് ക്ഷേത്രത്തിന് മുൻഭാഗത്തായി ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് മണ്ണ് വീണ് കിടന്നിരുന്നത്.ശക്തമായ പൊടിപറക്കുന്നതിനാൽ വാഹനയാത്രികർക്ക് കാഴ്ച്ച മറയക്കുന്നവിധമാണ് മണ്ണ് പരന്ന് കിടന്നിരുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ഏറെ അപകടകരമായ അവസ്ഥയിലുള്ള റോഡിൽ നിന്ന് നീക്കം ചെയത് അഗ്നിരക്ഷാസേനയുടെ നേതൃ ത്വത്തിൽ റോഡ് ഗതാഗതം സുഗമമാക്കിയത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് റോഡിൽ മണ്ണ് വീണത്.സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സജീ വൻ, ആർ.യു.റെജുകുമാർ, എസ്. വിഷ്ണു, ആർ.രതീഷ്, എസ്.ഷൈജു, സജ്ജു മോഹൻ, എസ്.അനിൽകുമാർ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി