ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ച് സർക്കാർ


സാമൂഹ്യ ക്ഷേമ പെൻഷൻ തുക ₹1,600/- ൽ നിന്ന് ₹2,000/- ആയി വർദ്ധിപ്പിച്ചു. പ്രതിമാസം ₹400/- രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഈ വർദ്ധനവ് നവംബർ 1 (കേരളപ്പിറവി ദിനം) മുതൽ പ്രാബല്യത്തിൽ വരും. ഏകദേശം 62 ലക്ഷത്തോളം പേർക്ക് ഈ പെൻഷൻ വർദ്ധനവിൻ്റെ പ്രയോജനം ലഭിക്കും. പെൻഷൻ വർദ്ധനവിന് പുറമെ, മറ്റു ചില സുപ്രധാന പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്.


സ്ത്രീ സുരക്ഷാ പെൻഷൻ: 35 മുതൽ 60 വയസ്സുവരെയുള്ള, നിലവിൽ മറ്റൊരു സാമൂഹ്യ ക്ഷേമ പെൻഷനും ലഭിക്കാത്ത, എഎവൈ (മഞ്ഞ കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം ₹1,000/- രൂപയുടെ പുതിയ പെൻഷൻ അനുവദിച്ചു.
ആശാവർക്കർമാരുടെ ഓണറേറിയം: ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം ₹1,000/- രൂപ വർദ്ധിപ്പിച്ചു.
അംങ്കനവാടി ജീവനക്കാരുടെ ഓണറേറിയം: അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ₹1,000/- രൂപ വീതം പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു.


ഡി.എ./ഡി.ആർ. കുടിശ്ശിക: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള 4% ഡിഎ/ഡിആർ കുടിശ്ശികയുടെ ഒരു ഗഡുവും ഈ സാമ്പത്തിക വർഷം നൽകും.
കുടുംബശ്രീ എഡിഎസ് പ്രവർത്തന ഗ്രാൻഡ് 1000 രൂപ.
പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 50 രൂപ വർദ്ദിപ്പിച്ചു.
പ്രീ പ്രൈമറി ടൂച്ചർമാരുടെയും ആയമാരുടെയും വേതനം 1000 രൂപ വർദ്ദിപ്പിച്ചു.
യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് 1000 രൂപ.





