KERALA

പഴങ്ങനാട് സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ തിരുനാൾ

പഴങ്ങനാട് സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ഇടവക മദ്ധ്യസ്‌ഥനായ വി. ആഗസ്തീനോസിൻ്റെ ദർശന തിരുന്നാൾ ഫെബ്രുവരി 27, 28- മാർച്ച് 1,2 തീയതികളിൽ നടക്കും

പഴങ്ങനാട് സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ഇടവക മദ്ധ്യസ്‌ഥനായ വി. ആഗസ്തീനോസിൻ്റെ ദർശന തിരുന്നാൾ ഫെബ്രുവരി 27, 28- മാർച്ച് 1,2 തീയതികളിൽ നടക്കും.

വ്യാഴം രാവിലെ 7 ന് ആഘോഷപൂർവ്വമായ ദിവ്യബലി- റവ. ഫാ. ഫ്രാൻസിസ് അരീക്കൽ (വികാരി സെൻ്റ് ആൻ്റണി സ് ഫെറോന പള്ളി കിഴക്കമ്പലം) തുടർന്ന് 8.30 മുതൽ വൈകുന്നേരം 5.30 വരെ ദിവ്യകാരുണ്യ ആരാധന (വിവിധ കുടുംബയൂണിറ്റുകൾ) തുടർന്ന് ആരാധന സമാപന സന്ദേശം കൊടിയേറ്റ്.

റൈറ്റ് റവ. ഡോ ആൻ്റണി വാലുങ്കൽ (വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ) തുടർന്ന് രാത്രി 7.30 ആലപ്പുഴ – സൂര്യകാന്തി അവതരിപ്പിക്കുന്ന നാടകം കല്യാണം. – 28 വെള്ളി വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുന്നാൾ രാവിലെ 7 ന് ആഘോഷപൂർവ്വമായ ദിവ്യബലി റവ. ഫാ.സനു പുതുശ്ശേരി (വികാരി സെൻ്റ് ജോർജ് ചർച്ച് ചക്കരപറമ്പ്) തുടർന്ന് ദർശന സമൂഹത്തിൽ പുതിയ അംഗങ്ങളെ ചേർക്കൽ വാഹന വെഞ്ചിരിപ്പ് ഭവനങ്ങളിലേയ്ക്ക് അമ്പ് എഴുന്നുള്ളിക്കൽ വൈകിട്ട് യൂണിറ്റുകളിൽ നിന്ന് അമ്പ് പ്രദക്ഷിണമായി ദേവാലയങ്ങളിൽ എത്തിചേരുന്നു.

തുടർന്ന് 2026-ലെ പ്രസുദേന്തി വാഴ്ച. മാർച്ച് ഒന്ന് ശനി രാവിലെ 7 ന് ദിവ്യബലി റവ. ഫാ. ഡോ പോൾ കൈ പ്രൻമ്പാടൻ കാർമ്മികനായിരിക്കും (വികാരി) നിത്യ സഹായ മാതാവിൻ്റെ നൊവേന വൈകുന്നേരം നാലിന് തിരിവെഞ്ചിരിപ്പ്.

തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് ഇടവകയിലെ വൈദീകർ കാർമികത്വം വഹിക്കും റവ. ഫാ. ഡേവീസ് ചിറമേൽ സന്ദേശം നൽകും (കിഡ്നി ഫെഡറേഷൻ ഓഫ് ഇൻഡ്യ സ്‌ഥാപകൻ) തുടർന്ന് കാഴ്ച സമർപ്പണം. നവജാത ശിശുക്കൾ നവദമ്പതിമാർ.

തുടർന്ന് വിശ്വാസ ചൈതന്യം നിറഞ്ഞ തിരുന്നാൾ പ്രദക്ഷിണം ആകാശ വിസ്മയ കാഴ്ച.

മാർച്ച് രണ്ട് ഞായർ രാവിലെ എഴിന് ദിവ്യബലി ഇടവക വികാരി റവ.ഡോ. ഫാപോൾ കൈപ്രൻപാടൻ മുഖ്യ കാർമ്മികത്വം വഹിക്കും.

തുടർന്ന് രാവിലെ 9.30 ന് നടക്കുന്ന ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് റവ. ഫാ വിപിൻ കുരിശുതറ (സെൻ്റ് ജോസഫ് ചർച്ച് നോർത്ത് പാണാവള്ളി ) കാർമ്മികത്വം വഹിക്കും.

റവ. ഫാ. ഡോ. വിൻസെൻ്റ് കുണ്ടുകുളം സന്ദേ ശം നൽകും(പ്രൊ-സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി മംഗലപ്പുഴ ആലുവ) തുടർന്ന് തിരുന്നാൾ പ്രദക്ഷിണം.

വൈകുന്നേരം 5 30 ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ ജയ്മോൻ തെക്കേ കുമ്പളത്ത് (CST) കാർമ്മികത്വം വഹിക്കും ശേഷം രൂപം എടുത്തു വയ്ക്കൽ, തിരുനാൾ കൊടിയിറക്കം.

വൈകുന്നേരം 7.30 ന് ഗാനമേള (മുവാറ്റുപുഴ എയ്ഞ്ചൽഫോയ്സ് )മാർച്ച് 3-തിങ്കൾ മരിച്ചുവരുടെ ഓർമ്മ ദിനം വൈകുനേരം 6 ന് ദിവ്യബലി വികാരി ഫാ. ഡോ പോൾ. കൈപ്രൻപാടൻ മുഖ്യകാർമ്മികത്വം വഹിക്കും
ഇടവകവികാരി – റവ ഡോ ഫാ പോൾ കൈപ്രൻമ്പാടൻ, ജിജോ ജോസഫ് (കൈക്കാരൻ) തിരുന്നാൾ പ്രസുദേന്തി കൺവീനർ സാബു ആൻ്റണി തോട്ടുങ്കൽ ജോൺസൺ (പബ്ലിസിറ്റി കൺവീനർ) പ്രസുദേന്തിമാരായ ജിയോ ആൻ്റെണി പോൾ ജേക്കബ്, ജോൺസൺ വർഗ്ഗീസ് തോട്ടുങ്കൽ,ബേബി ജോൺ പാത്തി കുളങ്ങര,ഡിൻ്റോ ആൻ്റണി വാഴയിൽ
വൈസ് ചെയർമാൻ സജി പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button