





പട്ടിമറ്റം : കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ടി.എച്ച്. മുസ്തഫയെ മാതൃകയാക്കണമെന്ന് എ.ഐ.സി.സി അംഗം ജയ്സൺ ജോസഫ് പറഞ്ഞു. മുസ്തഫയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ മുതിർന്ന നേതാക്കളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം


എന്നും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിച്ച നേതാവായിരുന്ന ടി. എച്ച് കുന്നത്തു നാട്ടിൽ വികസന കാര്യങ്ങളിൽ കയ്യൊപ്പ് ചാർത്താത്ത ഒരു വികസനവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു.


ഡി.സി.സി സെക്രട്ടറിമാരായ സി. പി. ജോയ്, എം. ടി. ജോയ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. വി . എൽദോ, കെ. കെ. പ്രഭാകരൻ, കെ. എം. പരീത് പിള്ള,എ. പി. കുഞ്ഞുമുഹമ്മദ്, കെ.ജി. മന്മഥൻ, വി.ജി. വാസുദേവൻ, എ. എസ്. മക്കർ കുഞ്ഞ്, അലി കാവുങ്ങൽ പറമ്പ്,ജോളി ബേബിയുടെ,എം .പി . ജോസഫ്, സി.എ.നവാസ് , പ്രദീപ് കുമാർ,എൻ. എം . മുഹമ്മദ്, അഡ്വ: എൻ.ഇ.ഹസീബ് ,വി.എം.മുഹമ്മദ് , പി പി.പി.പുരുഷോത്തമൻ ,മുഹമ്മദ് ഷെരിഫ്,ഷെഫീഖ് തേക്കലക്കുടി,അൽഫോൻസാ ഏലിയാസ്, ഗ്രാമപഞ്ചായത്ത് അംഗം അസ്മാ അലിയാർ, എം.കെ.ഉണ്ണി, അമൽ അയ്യപ്പൻകുട്ടി, ടി.കെ.ഹമീദ് , പി.ഐ.ബഷീർ , മനേഷ് തുടങ്ങിയവർ സംസാരിച്ചു

