KERALAUncategorized
പെരുമ്പാവൂർ പുല്ലുവഴിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആറു പേർക്ക് പരിക്കേറ്റു




പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വാഹന യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. എം സി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മുവാറ്റുപുഴ ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.



