CRIME
കോലഞ്ചേരിയിൽ വീണ്ടും തീപിടുത്തം






തുടർച്ചയായ രണ്ടാം ദിവസവും കോലഞ്ചേരിയിൽ തീപിടുത്തം. പുതുപ്പനത്തിന് സമീപം കൊട്ടതട്ടേൽ മലയിൽ 2 ഏക്കർ വരുന്ന സ്ഥലത്തെ അടിക്കാടിനാണ് ബുധനാഴ്ച്ച ഉച്ചയോടെ തീ പിടിച്ചത്.വാഹനം എത്തിച്ചേരുന്നതിന് റോഡ് സൗകര്യമില്ലായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചത്.പനച്ചിൽ എബ്രഹാം എന്നയാളുടേതാണ് സ്ഥലം.
പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സജീവൻ, വി.വൈ.ഷമീർ, എം.വി.വിൽസൺ, ദീപേഷ് ദിവാകരൻ, ദിഥിൻ ദിലീപ്, എം.വി. ജോണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞദിവസം കോലഞ്ചേരി കോളേജിന് സമീപമുള്ള റബ്ബർതോട്ടത്തിൽ തീ പിടിച്ചിരുന്നു.