CRIME
അതിദാരുണമായ സംഭവം; വീടിനുള്ളിലെ അലർച്ച കേട്ടാണ് ഓടിയെത്തിയത്




അതിദാരുണമായ സംഭവത്തിനാണ് എഴുപ്രത്തിലെ കറുത്തേടത്ത് പടി സാക്ഷിയായത്.ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ദൃക്സാക്ഷികളുടെ വിവരണം ഇങ്ങനെ , വീടിനുള്ളിലെ അലർച്ച കേട്ടാണ് ഓടിയെത്തിയത്.എന്താണ് സംഭവമെന്ന് ആദ്യം മനസ്സിലായില്ല.വീടിനുള്ളിൽ നിന്നും ദയനീയമായ കരച്ചിൽ മാത്രം.
ഓടിയെത്തിയവരിൽ അല്പം പരിഭ്രാന്തി ഉളവാക്കിയെങ്കിലും ധൈര്യം സംഭരിച്ച് ഉള്ളിൽ കടന്നു.അപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പീറ്ററിനെയും കുടുംബത്തിനെയുമാണ്.വേദനകൊണ്ട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പ്രതിയായ അനൂപ് ഒന്നും സംഭവിക്കാത്ത മട്ടിൽ പുറത്തുണ്ടായിരുന്നു.ഉടനെ നാല് പേരെയും ആശുപത്രിയലെത്തിച്ചു.ഏതായാലും നാടിനെ നടുക്കിയ കുറ്റകൃത്യത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ