CRIME
കടയിരുപ്പിൽ വീട്ടിൽ കയറി ഒരു കുടുംബത്തിലെ നാല് പേരെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ചു . യുവാവ് പോലീസ് കസ്റ്റഡിയിൽ




കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു . എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് അയൽവാസിയായ യുവാവ് വീട്ടിൽ കയറി വാക്കത്തി ഉപയോഗിച്ച് വെട്ടിയത്.
ഇതിൽ ബേസിലിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സാലിയുടെ നില ഗുരുതരമാണ്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ ഇവർ നാലുപേരും കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ അയൽവാസിയായ മാന്താനത്തിൽ പാപ്പച്ചന്റെ മകൻ അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു.സ്ഥിരമായി അയൽവാസികളെ ശല്യം ചെയ്യുന്ന ആളാണ് കുറ്റം ചെയ്തിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.