CRIME
പള്ളിക്കര ബാറിലെ സംഘർഷം ദൃശ്യങ്ങൾ പുറത്ത്




വിശദമായ വാർത്ത
പള്ളിക്കര വണ്ടർലായ്ക്ക് സമീപത്തെ ബാറിൽ ഇരുവിഭാങ്ങൾ തമ്മിലുണ്ടായ സംഘർത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പള്ളിക്കര കിഴക്കെ മോറക്കാല സ്വദേശികളായ ബിനോയ് (47), ജോമോൻ (42), മാത്തച്ചൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ബിനോയിയെ ആലുവ രാജഗിരി . ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 2 പേരെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്. 27 ന് ബുധനാഴ്ച വൈകീട്ട് 7.30 ഓടെ മനയ്ക്കകടവ് ഹിൽ ഹൈറ്റ് ബാറിലാണ് സംഭവം. മുൻ വൈരാഗ്യത്തെ തുടർന്ന് കാക്കനാട് തെങ്ങോട് സ്വദേശികളായ യുവാക്കളാണ് ആക്രമം നടത്തിയതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഇവർ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

