KERALA
‘അവതാർ’ പെരുന്നാൾ സംഗമവും സ്നേഹവിരുന്നും നടത്തി








കേരളത്തിലെ ടെലിവിഷൻ,ഓൺലൈൻ മേഖലയിലെ അവതാരകരുടെയും റേഡിയോ ജോക്കികളുടെയും കൂട്ടായ്മയായ ‘അവതാർ’ പെരുന്നാൾ സംഗമവും സ്നേഹവിരുന്നും നടത്തി.
പള്ളിക്കര മർച്ചൻസ് അസോസിയേഷൻ ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പത്തുവർഷങ്ങൾക്ക് മുൻപ് രൂപംകൊണ്ട അവതാർ എന്ന കൂട്ടായ്മ എറണാകുളത്ത് ധാരാളം അവതാരകരുമായി കൂടുതൽ സജീവമായിരിക്കുകയാണ്.
ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ബൈജു മേലില മുഖ്യാതിഥിയായിരുന്നു.. മജീഷ്യൻ സാമ്രാജ്, ആദ്യകാല അവതാരകയായ രഞ്ജിനി മേനോൻ എന്നിവർ പങ്കെടുത്തു.
അവതാർ പ്രസിഡന്റ് രാജാ സാഹിബ്,ജനറൽ സെക്രട്ടറി മുൻഷി രൺജീത് എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്. വിപുലമായ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായിരുന്നു.
വീഡിയോ