KERALA
കാക്കനാട് ജില്ലാ ജയിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി എൻ എസ് എസ് വോളന്റീർസ്






പള്ളിക്കര കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ സമാഹരിച്ച 101 ഗ്രന്ഥങ്ങൾ കാക്കനാട് ജില്ല ജയിൽ ലൈബ്രറിയിലേക്ക് നൽകി. കോളേജ് ഡയറക്ടർ ഷമീർ കെ, ജയിൽ സുപ്രീംഡന്റ് അഖിൽ എസ് നായർക്ക് ഗ്രന്ഥം കൈമാറി ഉത്ഘാടനം നിർവഹിച്ചു.
കോളേജ് ഡയറക്ടർ ഷിഹാബുദിൻ, പ്രിൻസിപ്പൽ ഡോ. രഞ്ജിത് കെ ഫിലിപ്പ്, ജയിൽ വെൽഫയർ ഓഫീസർ ഒ ജെ തോമസ് പ്രോഗ്രാം ഓഫീസർമാരായ സിജോ കൊട്ടാരത്തിൽ, അഞ്ജലി, വോളന്റീർ സെക്രട്ടറിമാരായ വിഷ്ണു വിമൽ, ഭദ്ര, വിഷ്ണു ശിവപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി

