CRIME
കോലഞ്ചേരി കാരമോളപ്പീടികയിൽ പെരിയാർ വാലി കനാലിൽ ശുചിമുറി മാലിന്യം തള്ളിയ നാല് പേർ പിടിയിൽ
കോലഞ്ചേരി കാരമോളപ്പീടികയിൽ പെരിയാർ വാലി കനാലിലാണ് മാലിന്യം നിക്ഷേപിച്ചത്




കനാലിൽ ശുചിമുറി മാലിന്യം തള്ളിയ കേസിൽ നാല് പേർ പിടിയിൽ . ഫോർട്ട് കൊച്ചി വെളി കുരിശിങ്കൽ വീട്ടിൽ അഗസ്റ്റിൻ സേവ്യർ (29), പള്ളുരുത്തി പെരുമ്പടപ്പ് നെടിയേടത്ത് വീട്ടിൽ ഷബീർ (32). പുല്ലുപാലം റോഡിൽ കുഴിക്കണ്ടത്തിൽ വീട്ടിൽ അജ്മൽ (34), വെളി പുന്നയ്ക്കൽ വീട്ടിൽ ഷിബിൻ (31) എന്നിവരാണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്.
ഇവർ മാലിന്യം കൊണ്ടു വന്ന വാഹനവും കണ്ടെടുത്തു. കോലഞ്ചേരി കാരമോളപ്പീടികയിൽ പെരിയാർ വാലി കനാലിലാണ് മാലിന്യം നിക്ഷേപിച്ചത്. ജനസാന്ദ്രതയുള്ള പ്രദേശമാണിത്. കുറുപ്പംപടിയിൽ നിന്നുമാണ് ശുചി മുറി മാലിന്യം കൊണ്ടു വന്നതെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു. ഡി.വൈ.എസ്.പി ടി.ബി വിജയൻ, ഇൻസ്പെക്ടർ ടി. ദിലീഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പിടികൂടിയത്.



