KERALA
ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ തുറന്നു




മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ഡാമിൻ്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു.
ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm വീതം രണ്ട് ഷട്ടറുകൾ തുറന്നത്.15 ഷട്ടറുകളുള്ള ഡാമിൻ്റെ നാല് എണ്ണമാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ തുറന്നത്



