KERALA
ഡ്യൂട്ടിക്കിടെ മദ്യപാനം;രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍




ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.
കൊച്ചി എആര്‍ ക്യാമ്പിലെ പോലീസുകാരായ
മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തിയത്.
ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണറുടെയും ഡിസിപിയുടെയും നിര്‍ദേശപ്രകാരം ഈ രണ്ട് പോലീസുകാരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു.
അതിന് ശേഷമാണ് മദ്യപിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ പിടികൂടിയത്.
തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.



