NATIONAL

മരണം 233; ലോകത്തെ മാരകമായ അപകടങ്ങളിലൊന്ന്

അപകടത്തിൽ മരിച്ചവർ 233. രാജ്യം കരയുകയാണ്. ലോകത്തിൽ തന്നെ അപൂർവ്വമായി നടന്ന അപകടങ്ങിളിലൊന്നാണ് ഒഡീഷയിലെ ട്രെയിൻ അപകടം.ആദ്യം ബം​ഗലുരു-ഹൗറ സൂപ്പർ ഫാസ്റ്റ് ട്രെയിനും,ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്സ്പ്രസ്സുമായി കൂട്ടിയിടിച്ചു.തുടർന്ന് തെറിച്ചുവീണ ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്സ്പ്രസ്സിന്റെ ബോ​ഗിയിലേയ്ക്ക് അടുത്ത ട്രാക്കിലൂടെ വന്ന ​ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു.ആദ്യ ഇടിയുടെ ആ​ഘാതത്തിൽ തകർന്ന ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്സ്പ്രസ്സ് തീവണ്ടിയുടെ കോച്ചുകളിലേയക്കാണ് മഹാദുരന്തമായി ​ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുന്നത്.ഈ അപകടത്തെ തുടർന്ന് ഇതുവരെ 81 ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചു.റദ്ദാക്കിയത് 43 ട്രെയിനുകൾ .റൂട്ട് മാറി ഓടുന്നത് 38 ട്രെയിനുകൾ . ട്രിയന‍ിൻ യാത്രികർ ഈ വിവരങ്ങൾ അതാത് സ്റ്റേഷനുകളിൽ നിന്നും അറിയണമെന്നും അധികൃതർ അറിയിച്ചു.റെയിൽവേ മന്ത്രി അശ്വിനിദേവ് സംഭവസ്ഥലത്തെത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ അപകടങ്ങലിലൊന്ന്.ഏത് ട്രെയിനാണ് തെറ്റായ ക്രമത്തിൽ വന്നത് എന്ന് കൃത്യമായ അറിവില്ല.പല വാർത്തകളും ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.റെയിൽവേ പറയുന്നത് ഇങ്ങനെ..ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്റെ നിരവധി കോച്ചുകൾ ബഹനാഗബസാറിൽ പാളം തെറ്റി എതിർ ട്രാക്കിലേക്ക് കയറി. ഈ പാളം തെറ്റിയ ഹൗറ സൂപ്പർ ഫാസ്റ്റിന്റെ കോച്ചുകൾ 12841 ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയും അതിന്റെ കോച്ചുകളും മറിഞ്ഞുവെന്നും റെയിൽ വേ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂട്ടിയിടിയിൽ കോറമാണ്ടൽ എക്‌സ്പ്രസിന്റെ കോച്ചുകൾ വാഗണിൽ ഇടിച്ചതിനാൽ ഒരു ഗുഡ്‌സ് ട്രെയിനും അപകടത്തിൽ പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്കു മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

ആഘാതത്തിൽ ചില ബോഗികൾ എതിരേ വന്ന ട്രയിനിന്റെ കോച്ചിലേക്ക് ബുള്ളറ്റ് പോലെ തുളഞ്ഞ് കയറിയ നിലയിലാണ്‌. തകർന്ന കോച്ചുകൾ എല്ലായിടത്തും ചിതറിക്കിടക്കുന്നതിനാൽ റെയിൽവേ ട്രാക്കുകൾ സ്ഥലത്തുതന്നെ ഏതാണ്ട് തകർന്നു.ട്രാക്ക് തെറ്റിയത് ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് ആയിരുന്നു. ഈ ട്രയിൻ ഇന്ന് അതായത് ശനിയാഴ്ച്ച വൈകിട്ട് ചെന്നൈയിൽ എത്തേണ്ടതാണ്‌. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഗുഡ്സ് ട്രയിനിലേക്ക് ഇടിച്ചു കയറിയത് ദുരന്തത്തിന്റെ ആഘാതം കൂട്ടി. ഇരു ട്രയിനുകളിലും യാത്ര ചെയ്ത ഏറെ കുറെ എല്ലാ യാത്രക്കാർക്കും പരിക്ക് പറ്റി. പ്രധാനമായും 8 ബോഗികൾ ആണ്‌ തകർന്നത്. ഈ 8 ബോഗികളിലും ആളുകൾ കൂട്ട മരണത്തിനു ഇരയാവുകയായിരുന്നു

2 ട്രയിനുകളിലേയും യാത്രക്കാർക്ക് മാരകമായ പരിക്കുകൾ ആണ്‌ ഉള്ളത്. നിമിഷങ്ങൾ കൊണ്ട് എല്ലാം കഴിഞ്ഞിരുന്നു. രക്ഷപെട്ടവർ പോലും അധികവും ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിൽ ആയി. മരിച്ചവരും മാരകമായി പരികേറ്റവും എല്ലാം നിമിഷങ്ങൾ കൊണ്ട് അബോധാവസ്ഥയിൽ ആയി. എന്താണ്‌ നടന്നത് എന്ന് പോലും മരിച്ചവർ അറിഞ്ഞിരുന്നില്ല. മിക്കവരും ഇടിയുടെ ആഘാതത്തിൽ ആ സമയം തന്നെ ദാരുണമായി മരിക്കുകയായിരുന്നു. അപകട സ്ഥലത്ത് മനുഷ്യ ശരീരം ചിതറി കിടക്കുകയാണ്‌ എന്നും പിന്നീട് ഇതെല്ലാം വൃത്തികാക്കുകയായിരുന്നു എന്നും പറഞ്ഞു.

ശരീരാവയവങ്ങൾ ആരുടെ ഒക്കെ എന്നും വ്യക്തമല്ല. ആളുകളേ തിരിച്ചറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തും.വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്. അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button