



കോലഞ്ചേരി: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഇന്ത്യയുടെ ഗുസ്തി താരങ്ങൾക്ക് പിന്തുണ അർപ്പിച്ചു കൊണ്ടും ബി.ജെ.പി എംപി ബ്രിജ് ഭൂഷൻ ശരൺ സിംഗിനെ നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ടുകൊണ്ടും,കായിക താരങ്ങൾക്ക് നീതി നിഷേധിക്കുന്ന ബിജെപി സർക്കാരിന്റെ കിരാത നയങ്ങൾക്ക് എതിരെയും യൂത്ത് കോൺഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.യൂത്ത് കോൺഗ്രസ് ഐക്കരനാട് മണ്ഡലം പ്രസിഡന്റ് സജീഷ് സി ആർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ലോയേഴ്സ് കോൺഗ്രസ് കോലഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സജോ സക്കറിയ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്യ്തു.
സമരം ചെയ്യുന്ന ഗുസ്തി കായിക താരങ്ങൾക്ക് പിന്തുണ അർപ്പിച്ച് ദീപം തെളിയിക്കുകയും ചെയ്തു.ചടങ്ങിൽ ഐക്കരനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ പി തോമസ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് മാരായ രാജു എം കെ, എം എസ് ഗണേശൻ, ഷിബു, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.റ്റി.സച്ചിൻ,എൽദോ ജോർജ്,ജിയോ . പി. എൽദോ, ജിഷിൻ, സിബിൻ കുര്യക്കോസ്, എൽദോ ചെറിയാൻ,ജൂപീറ്റർ, ലാലു മത്തായി തുടങ്ങിയവർ പ്രസംഗിച്ചു.

